Kerala

സീബ്രാ ലൈൻ ഉള്ള സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവർടേക്ക് ചെയ്യാമോ?; നിയമ വശങ്ങൾ വിശദീകരിച്ച് മോട്ടോർ വാഹനവകുപ്പ്

Posted on

തിരുവനന്തപുരം: മോട്ടോർ വാഹന ഡ്രൈവിങ് റെഗുലേഷൻ 2017 അനുസരിച്ച് യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിങ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവർടേക്ക് ചെയ്യരുത്.

പെഡസ്ട്രിയൻ ക്രോസിങ് ഇല്ലെങ്കിൽ കൂടിയും റോഡിൽ “Give Way” സൈനോ “Stop” സൈനോ ഉണ്ടെങ്കിൽ റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രികന് തന്നെയാണ് മുൻഗണന നൽകേണ്ടത്. ഇതടക്കം സീബ്രാ ക്രോസിങ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയൻ ക്രോസിങ്ങുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങൾ കേരള മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ വിശദീകരിച്ചു.

കുറിപ്പ്:

സീബ്രാ ക്രോസിംഗ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയൻ ക്രോസിംഗുകളുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങൾ :-

മോട്ടോർ വാഹന ഡ്രൈവിംഗ് റെഗുലേഷൻ 2017 –

റെഗുലേഷൻ 5 (e) : യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവർടേക്ക് ചെയ്യരുത്.

റെഗുലേഷൻ 7 (3) : പെഡസ്ട്രിയൻ ക്രോസിംഗ് ഇല്ലെങ്കിൽ കൂടിയും റോഡിൽ “Give Way” സൈനോ “Stop” സൈനോ ഉണ്ടെങ്കിൽ ടി സ്ഥലത്തും . റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രികന് തന്നെയാണ് മുൻഗണന.

റെഗുലേഷൻ 39 (1) : പെഡസ്ട്രിയൻ ക്രോസിംഗിൽ എത്തുമ്പോൾ, ഡ്രൈവർ വാഹനത്തിൻ്റെ വേഗത കുറക്കുകയും നിർത്തുകയും കാൽനടയാത്രികരെ റോഡ് മുറിച്ച് കടക്കാൻ അനുവദിക്കുകയും വേണം.

റെഗുലേഷൻ 39 (2) : റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ട് വാഹനങ്ങൾ സുഗമമായി നീങ്ങാതെ നിൽക്കുന്ന സമയത്ത് ഡ്രൈവർ ഒരിക്കലും പെഡസ്ട്രിയൻ കോസിംഗിലേക്ക് വാഹനം ഓടിച്ച് കയറ്റി നിർത്തി കാൽനട യാത്രികർക്ക് പെഡസ്ട്രിയൻ ക്രോസിംഗ് ഉപയോഗിക്കുന്നതിന് തടസ്സം നിൽക്കരുത്.

കേരള മോട്ടോർ വാഹന ചട്ടം 365 (1) : പെഡസ്ട്രിയൻ ക്രോസിംഗിന് മുമ്പായി വരച്ചിരിക്കുന്ന റോഡിലെ സ്റ്റോപ്പ് ലൈനിൽ വാഹനം നിർത്തുമ്പോൾ യാതൊരു കാരണവശാലും വാഹനത്തിൻ്റെ മുമ്പിൽ തള്ളി നിൽക്കുന്ന യാതൊരു വാഹന ഭാഗവും പെഡസ്ട്രിയൻ ക്രോസിംഗിൽ എത്താൻ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version