മധുര: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശത്തിനെതിരെ സിപിഐഎം.

മലപ്പുറത്തെ പ്രത്യേകമായി കാണേണ്ടതില്ലെന്നും കേരളത്തിന്റെ ഭാഗമാണ് മലപ്പുറമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മലപ്പുറം ഏതെങ്കിലും വിഭാഗത്തിന്റേതാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുസ്‌ലിം വിരുദ്ധത രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇത്. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കാണ് സ്വത്തുള്ളതെന്ന് ഓര്‍ഗനൈസര്‍ പറയുന്നു. വഖഫിനെതിരായ നീക്കം ഗുണം ചെയ്യുമെന്നാണ് ചില ക്രിസ്ത്യാനികളുടെ ധാരണ. ഇപ്പോഴത് മാറി. ആര്‍എസ്എസിന്‍റെ ഒന്നാമത്തെ ശത്രു മുസ്‌ലിം, രണ്ടാമത്തെ ശത്രു ക്രിസ്ത്യന്‍, മൂന്നാമത്തെ ശത്രു കമ്യൂണിസ്റ്റ്’, എം വി ഗോവിന്ദന്‍ പറഞ്ഞു.

