മൂവാറ്റുപുഴ: രണ്ടാര്‍കരയില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശിയും കൊച്ചുമകളും മുങ്ങിമരിച്ചു. കിഴക്കേക്കുടിയില്‍ ആമിന(60) കൊച്ചുമകള്‍ ഫര്‍ഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.
ഫര്‍ഹയുടെ സഹോദരി ഫന ഫാത്തിമ വെന്റിലേറ്ററിലാണ്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. തുണി അലക്കുന്നതിനും കുളിക്കുന്നതിനുമായാണ് ആമിന കൊച്ചുമക്കളുമൊത്ത് കടവില്‍ എത്തിയത്.