മുംബൈ: മഹാരാഷ്ട്രയിൽ ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു. ഉദ്ധവ് താക്കറെ വിഭാഗം നേതാവ് അഭിഷേക് ഗൊസാൽക്കറാണ് കൊല്ലപ്പെട്ടത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒപ്പമുണ്ടായിരുന്ന മൗറിസ് നൊറോണയാണ് ഇയാളെ വെടിവച്ചത്. ഇതിന് പിന്നാലെ മൗറിസും സ്വയം വെടിവച്ച് മരിച്ചു. കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.