Kerala

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമണം; കടകൾ തകർത്തു

Posted on

തൊടുപുഴ: മൂന്നാറില്‍ എക്കോ പോയിന്റില്‍ വൈകുന്നേരം വീണ്ടും പടയപ്പയുടെ പരാക്രമണം. നിരവധി കടകള്‍ തകര്‍ത്തു. ഗതാഗതവും തടസ്സപ്പെട്ടു.

വ്യാപാരികള്‍ ശേഖരിച്ച കരിക്കും കരിമ്പും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചു പുറത്തിട്ടു ഭക്ഷിച്ചു. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആളുകള്‍ക്ക് യാത്ര ദുരിതം നേരിട്ടു. മണിക്കൂറുകള്‍ പരിഭ്രാന്തി പടര്‍ത്തിയ ശേഷമാണ് പടയപ്പ മടങ്ങിയത്. രാവിലെയും ഇതേസ്ഥലത്ത് പടയപ്പ ഇറങ്ങിയിരുന്നു. രണ്ടു കടകള്‍ തകര്‍ത്തു പഴങ്ങള്‍ എടുത്തു കഴിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് പടയപ്പയുടെ സഞ്ചാരം. പകല്‍ സമയത്തു പോലും പടയപ്പ ജനവാസ മേഖലയില്‍ ചുറ്റിക്കറങ്ങുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version