Kerala
മൂന്നാർ കന്നിമലയിൽ തേയില തോട്ടങ്ങൾക്കടുത്ത് കൂട്ടത്തോടെ കടുവകൾ
മൂന്നാർ: മൂന്നാറിലെ കന്നിമല ലോവർ ഡിവിഷനിൽ കൂട്ടത്തോടെ കടുവകൾ ഇറങ്ങി. നാലുദിവസം മുമ്പാണ് ഇവിടെ കടുവകൾ ഇറങ്ങിയത്. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപം വന അതിർത്തിയിലാണ് മൂന്ന് കടുവകൾ എത്തിയത്. നേരത്തെയും കടുവയുടെ ആക്രമണത്തിൽ നിരവധി പശുക്കൾ ചത്ത പ്രദേശമാണ് കന്നിമല. ഇവിടെ കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നു എന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.