Kerala

മൂന്നാറിൽ വീണ്ടും വിനോദ സഞ്ചാരികളുടെ അപകടയാത്ര

Posted on

മൂന്നാർ: ഇടുക്കി മൂന്നാറിൽ വീണ്ടും വിനോദ സഞ്ചാരികളുടെ അപകടയാത്ര. ഗ്യാപ്പ് റോഡിൽ വാനിന് മുകളിൽ കൂട്ടത്തോടെ കയറിയിരുന്ന് സഞ്ചാരികൾ റീൽസ് ചിത്രീകരിച്ചു. തമിഴ്നാട് റജിസ്ട്രേഷൻ വാഹനത്തിലായിരുന്നു അപകട യാത്ര നടന്നത്. കോതമംഗലം സ്വദേശികളായ സഞ്ചാരികളാണ് ഈ അപകട യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്.

ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കർശന നടപടിയെടുക്കുമെന്നും മോട്ടർ വാഹനവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വടകരയിലും സമാനമായ അപകടയാത്ര നടത്തിയ കാറുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. വിവാഹ പാർട്ടിക്ക് പോയ സംഘം വടകര തലായിൽ ആണ് കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം നടത്തിയത്.

കാറിൻ്റ ഡിക്കിയിലും ഡോറിലും കയറി ഇരുന്നായിരുന്നു യുവാക്കളുടെ അപകടകരമായ യാത്ര. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെ എടച്ചേരി തലായി സംസ്ഥാന പാതയിലായിരുന്നു സംഭവം. സംഭവത്തിൽ എടച്ചേരി പൊലീസ് കേസെടുത്തു. യുവാക്കൾ അപകടകരമായി യാത്ര നടത്തിയ ആഡംബര കാറുകൾ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റീൽസ് ചിത്രീകരണത്തിനാണ് യുവാക്കൾ അപകടകരമായി യാത്ര ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version