Kerala

മുണ്ടക്കൈ ദുരന്തം; സാംസ്കാരിക കേരളം അതിജീവനത്തിന് കൈത്താങ്ങാകും: മന്ത്രി സജി ചെറിയാന്‍

Posted on

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമഗ്രമായ പുനരധിവാസ പ്ലാൻ തയാറാക്കി വരികയാണ്.അതിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട ചുമതലകൾ നിർണയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ചൂരൽമലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ മന്ത്രിസഭ ഉപസമിതി മുഴുവൻ സമയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് രാജ്യത്തിന് തന്നെ മാതൃകയാണ്. ദുരന്ത ബാധിതരെ കൗൺസിലിംഗിലൂടെ മാനസികമായി ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. അതിജീവനത്തിൻ്റെ സന്ദേശം പകരുന്ന മികച്ച സാംസ്കാരിക പരിപാടികളിലൂടെ ദുരന്ത ബാധിതർക്കൊപ്പം നിൽക്കാൻ നിരവധി സാംസ്കാരിക സാഹിത്യ പ്രതിഭകൾ സർക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version