കേരളത്തെ ഞെട്ടിച്ച വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. ദുരന്തമുണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ 180 പേരെ ഇനിയും കണ്ടെത്താനുണ്ട്.
വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാത്ത സ്കൂളുകളാണ് തുറക്കുക. അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും. വയനാട്ടിൽ തുടരുന്ന നാലംഗ മന്ത്രി തല ഉപസമിതിയുടെ യോഗം രാവിലെ 11 മണിക്ക് ഓൺലൈനായാണ് നടക്കുക.
കാണാതായവർക്കായുള്ള തിരച്ചിൽ മുണ്ടക്കൈ, ചൂരൽമല, നിലമ്പൂർ ചാലിയാർ പുഴയുടെ പരിസങ്ങൾ എന്നിവിടങ്ങളിൽ ഇന്നും തുടരും. ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് ദൗത്യത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി