Kerala
വയനാട് ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കും; സർക്കാർ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായവരെ മരിച്ചതായി കണക്കാക്കാനാണ് പുതിയ തീരുമാനം.
ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതിയാണ് മരിച്ചവരുടെ പട്ടിക തയ്യാറാക്കുക.
കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേർ ഇനിയും കാണാമറയത്താണ്.