കൊച്ചി: ലോക്‌സഭയില്‍ വഖഫ് ബില്ലിന്മേല്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുനമ്പം സമരപന്തലില്‍ ആഹ്ലാദ പ്രകടനം.

കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്, സമരം നടത്തുന്നവർ നിരത്തില്‍ ഇറങ്ങുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. ബിജെപിക്ക് അനുകൂലമായും ഇവർ മുദ്രാവാക്യം മുഴക്കി.
സമരപന്തലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പ്രദേശം ചുറ്റി സമരപന്തലില്‍ തന്നെ അവസാനിച്ചു.

