India
പൊലീസ് സ്റ്റേഷനില്‍ വച്ച് ശിവസേന നേതാവിന് നേരെ വെടിയുതിര്‍ത്ത് ബിജെപി എംഎല്‍എ; കേസ്
മുംബൈ: പൊലീസ് സ്റ്റേഷനില്‍ വച്ച് ശിവസേന ഷിന്‍ഡെ വിഭാഗം നേതാവിനെ വെടിവച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍. ശിവസേന നേതാവ് മഹേഷ് ഗെയ്ക്‌വാദിന് നേരെ എംഎല്‍എ ഗണ്‍പത് ഗെയ്ക്‌വാദ് വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി താനെയിലെ ഉല്ലാസ്‌നഗറിലെ ഹില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് ഭരണപക്ഷത്തെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവസേന നേതാവ് താനെയിലെ ജൂപ്പിറ്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്യാണിലെ എംഎല്‍എയാണ് ഗണ്‍പത് ഗെയ്ക് വാദ്. കല്യാണിലെ ശിവസേനയുടെ നേതാവാണ് മഹേഷ്് ഗെയ്ക് വാദ്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ഗണ്‍പത് ഗെയ്ക്വാദിന്റെ മകന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മഹേഷ് ഗെയ്ക്വാദ് തന്റെ ആളുകളുമായി എത്തിയതെന്ന് അഡീഷണല്‍ സിപി ഷിന്‍ഡെ പറഞ്ഞു. പിന്നീട് ഗണപത് ഗെയ്ക്വാദും സ്റ്റേഷനിലെത്തി. ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് വെടിവയ്പില്‍ കലാശിച്ചത്.