മുംബൈ: മഹാരാഷ്ട്രയില്‍ 14 വയസുള്ള മകനെ അച്ഛന്‍ ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. മകന്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതും സ്‌കൂളില്‍ പെണ്‍കുട്ടികളെ കളിയാക്കുന്നതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്ന് പൊലീസ് പറയുന്നു. സോലാപൂരില്‍ കഴിഞ്ഞ മാസമാണ് സംഭവം.
മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ വിജയ് ബട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 13ന് മകന്‍ വിശാലിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ്് കേസിന്റെ ചുരുളഴിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വിഷം ഉള്ളില്‍ ചെന്നാണ് കുട്ടി മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് പറയുന്നു.