ഇടുക്കി: ഇന്ന് എല്ലാവരിലും ആശങ്ക സൃഷ്ടിക്കുന്ന പ്രധാന വിഷയങ്ങളിൽ ഒന്ന് തന്നെയാണ് മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട വിഷയം. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി ചർച്ചകൾ നടക്കുന്നുണ്ട് എങ്കിലും ശാശ്വത പരിഹാരം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുവോണ ദിവസം ഉപവസിക്കാൻ മുല്ലപ്പെരിയാർ സമര സമിതി. അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസിയെ കൊണ്ട് പരിശോധന നടത്തമെന്നാണ് ആവശ്യം.
ഉപ്പുതറ ടൗണിൽ നടത്തുന്ന സമരത്തിൽ മത, രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.