ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾ നടക്കുന്നു. നടനും കൊല്ലം എംഎല്‍എയുമായ എം മുകേഷിനെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്തെത്തി. മുകേഷ് മുറിയിലേക്ക് ക്ഷണിച്ചെന്നും ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും ആരോപിച്ചു. സിനിമ സാങ്കേതിക പ്രവർത്തക 2018ലും മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും യുവതി വ്യക്തമാക്കി.
ചെന്നൈയില്‍ ഷൂട്ടിങ് നടക്കവെയായിരുന്നു സംഭവം. മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത മുറിയിലേക്ക് താമസം മാറാൻ നിർബന്ധിച്ചുവെന്നായിരുന്നു 2018ല്‍ യുവതി വെളിപ്പെടുത്തിയത്. 25 വർഷം മുൻപാണ് സംഭവം നടന്നത്.
എന്നാല്‍ അന്ന് ഉയർന്ന ആരോപണങ്ങളെല്ലാം മുകേഷ് തള്ളിയിരുന്നു. അങ്ങനെ ആരെയും വിളിച്ചിട്ടെല്ലും യുവതി തെറ്റിദ്ധരിച്ചതാകാനാണ് സാധ്യതയെന്നും മുകേഷ് പ്രതികരിച്ചിരുന്നു.