Kerala
കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് എം ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി
എം.ടി വാസുദേവന്‍ നായരുടെ ചികിത്സാ സമയത്ത് കൂടെ നിന്നവര്‍ക്കും മരണത്തില്‍ നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ചവര്‍ക്കും നന്ദി അറിയിച്ച് എം.ടിയുടെ മകള്‍ അശ്വതി വി നായര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി , പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യ മന്ത്രി പിണറായി വിജയന്‍ , ഗവര്‍ണ്ണര്‍മാരായ പി.എസ് ശ്രീധരന്‍ പിള്ള , സി . വി . ആനന്ദ ബോസ് ,കേന്ദ്ര -സംസ്ഥാന മന്ത്രിമാര്‍ , വിവിധ രാഷ്ട്രീയ പ്രതിനിധികള്‍
സാമൂഹിക , സാംസ്‌കാരിക സാഹിത്യ പ്രമുഖര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ അങ്ങനെ എല്ലാവര്‍ക്കുമാണ് അശ്വതി നന്ദി പറഞ്ഞത്