എം.ടി വാസുദേവന്‍ നായരുടെ ചികിത്സാ സമയത്ത് കൂടെ നിന്നവര്‍ക്കും മരണത്തില്‍ നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ചവര്‍ക്കും നന്ദി അറിയിച്ച് എം.ടിയുടെ മകള്‍ അശ്വതി വി നായര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി , പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യ മന്ത്രി പിണറായി വിജയന്‍ , ഗവര്‍ണ്ണര്‍മാരായ പി.എസ് ശ്രീധരന്‍ പിള്ള , സി . വി . ആനന്ദ ബോസ് ,കേന്ദ്ര -സംസ്ഥാന മന്ത്രിമാര്‍ , വിവിധ രാഷ്ട്രീയ പ്രതിനിധികള്‍
സാമൂഹിക , സാംസ്‌കാരിക സാഹിത്യ പ്രമുഖര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ അങ്ങനെ എല്ലാവര്‍ക്കുമാണ് അശ്വതി നന്ദി പറഞ്ഞത്