Kerala
എംടിയെ അവസാനമായി കാണാൻ സിതാരയിലേക്ക് ഒഴുകി ജനം
കോഴിക്കോട്: എംടിയുടെ വീട് സ്ഥിതിചെയ്യുന്ന ‘കൊട്ടാരം റോഡ്’ അടച്ചു. ഇന്ന് വൈകിട്ട് വരെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ വാഹനങ്ങള്‍ മറ്റിടങ്ങളില്‍ പാർക്ക് ചെയ്ത ശേഷം എംടിയുടെ വീടായ ‘സിതാര’യിലേക്ക് എത്തണം.
എംടി വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മറ്റ് പരിപാടികളെല്ലാം മാറ്റിവച്ചതായും അതത് കളക്ടർമാർ അറിയിച്ചു.
സിതാരയില്‍ വൈകിട്ട് നാല് മണിവരെ അന്ത്യദർശനമുണ്ടാകും. പൊതുദർശനം ഒഴിവാക്കിയതും എംടിയുടെ ആഗ്രഹപ്രകാരമാണ്. വൈകിട്ട് അഞ്ച് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. മലയാളത്തിന്റെ പുണ്യം വിടപറയുമ്പോള്‍ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ മലയാളികള്‍ സിതാരയിലേക്ക് ഒഴുകയാണ്.