കോഴിക്കോട്: തൂലികത്തലപ്പുകൊണ്ട് തലമുറകളിൽ കഥാപ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ. അക്ഷരങ്ങളാൽ മലയാളി മനസ്സുകളിൽ ചെറുപുഞ്ചിരിയും തീക്ഷ്ണയാഥാർഥ്യങ്ങളും പടർത്തിയ പ്രതിഭയ്ക്ക് മഹാമൗനം.
പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങൾക്കുമപ്പുറം ചിന്തിച്ച, എഴുത്തിലൂടെ ഓരോ മലയാളിയെയും ചിന്തിക്കാൻ പ്രേരിപ്പിച്ച എം.ടി. വാസുദേവൻ നായരുടെ ഭൗതികശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.
ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥത്തിൽവെച്ചായിരുന്നു അന്ത്യകർമ്മങ്ങളും സംസ്കാരവും.