Kerala
എംടി വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം ആയി തുടരുകയായിരുന്നു. എന്നാൽ, പുതിയ വിവരങ്ങൾ അനുസരിച്ച് എംടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി എന്ന് ഡോക്ടർമാർ.
മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സംഘം അറിയിച്ചു. അതേസമയം, എപ്പോൾ വേണമെങ്കിലും ആരോഗ്യ സ്ഥിതി വഷളാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ഈ മാസം 15-നാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എംടിയെ പ്രവേശിപ്പിച്ചത്. എന്നാൽ, ഇതിനു ശേഷം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി.
ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കുടുതൽ വഷളായത്. ഓക്‌സിജന്റെ അളവ് കുറയുന്നതിനാൽ വെന്റിലേറ്റർ സഹായം വേണ്ടിവരുന്നെന്നും ഡോക്ടർമാരുടെ വിദഗ്ധസംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.