Kerala

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

മലപ്പുറം: രണ്ട് വ‍ർഷം കൂടുമ്പോൾ കൂടുമ്പോൾ പുതുക്കേണ്ട അം​ഗത്വം പുതുക്കൽ നടക്കാതായതോടെ മുസ്ലിം ലീ​ഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിനുള്ളിൽ മുറുമുറുപ്പ്. ആറ് വർഷമായിട്ടും അം​ഗത്വം പുതുക്കാനുള്ള നടപടിയുണ്ടാകാത്തതിലാണ് സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ എതിർപ്പ് തുടങ്ങിയിരിക്കുന്നത്. രണ്ട് വർഷം കൂടുമ്പോള്‍ അം​ഗത്വം പുതുക്കണമെന്നാണ് സംഘടനയുടെ ഭരണഘടന വ്യക്തമാക്കുന്നത്.

നിലവിലെ എംഎസ്എഫ് കമ്മിറ്റികൾ രൂപികരിച്ചിട്ട് ആറ് വർഷമായിട്ടും പുനഃസംഘടന നടക്കുന്നില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നു. കമ്മിറ്റികളുടെയും കാലാവധി രണ്ട് വർഷമാണ്. പഞ്ചായത്ത്, യൂണിറ്റ്, മണ്ഡലം കമ്മിറ്റികൾ നിലവിൽ വന്നിട്ട് ആറ് വർഷമായി. ജില്ലാകമ്മിറ്റികൾ രൂപീകരിച്ചിട്ട് അഞ്ച് വർഷമായും സംസ്ഥാനകമ്മിറ്റികൾ രൂപീകരിച്ച് നാല് വർഷവുമായി.

2018ലാണ് അവസാനമായി അം​ഗത്വം പുതുക്കിയത്. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയിലടക്കം ചർച്ചയായിട്ടും നടപടിയുണ്ടായിട്ടില്ല. നിലവിലെ ഭാരവാഹികള്‍ തന്നെ തുടരാൻ അവസരം നൽകാനാണ് അം​ഗത്വം പുതുക്കാത്തതെന്ന ആരോപണം ഉയരുന്നുണ്ട്. മാത്രമല്ല, അം​ഗത്വ പ്രായപരിധി 30 ൽ നിന്ന് ഉയ‍ർത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top