Kerala
ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ ആരോപണമുയര്‍ന്ന എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു.
നിയമ നടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷൻസ് വിശദീകരിച്ചു. യൂട്യൂബ് ചാനലിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. നിയമ നടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷൻസ് വ്യക്തമാക്കി. സംശയങ്ങളാണ് വാർത്തകളായി വരുന്നതെന്നും എംഎസ് സൊല്യൂഷൻസിന്‍റെ എംഎസ് സുഹൈബ് പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു പോലീസിൽ പരാതി നൽകിയിരുന്നു. നടപടി വൈകിയാൽ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കിയിരുന്നു. എംഎസ് സൊല്യൂഷൻസിനെതിരെ 2021ൽ കോഴിക്കോട് ഡിഡിഇ നൽകിയ പരാതിയും പുറത്തുവന്നതിന് പിന്നാലെയാണ് യൂട്യൂബ് ചാനലിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.