Kottayam
മൂന്നിലവിലെ മുമ്പനായി ചാർലി ഐസക് വരുമോ, വരവിന് മുന്നോടിയായി ചാർലി ഐസക് മാണീ ഗ്രൂപ്പിൽ നിന്നും രാജിവച്ചു
മൂന്നിലവിലെ മുമ്പനായി ചാർലി ഐസക് വരുമോ, വരവിന് മുന്നോടിയായി ചാർലി ഐസക് മാണീ ഗ്രൂപ്പിൽ നിന്നും രാജിവച്ചു
പാലാ: മൂന്നിലവിൽ ഇന്ന് പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് നടക്കുകയാണ്. മൂന്നാം പ്രാവശ്യമാണ് മുന്നിലവിലെ മുമ്പൻമാർ മാറുന്നത്. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണെങ്കിലും ഭരണത്തിന് അത്ര ഉറപ്പ് പോരാ.
ആകെയുള്ള പതിമൂന്ന് അംഗങ്ങളിൽ യു.ഡി.എഫിന് 8 അംഗങ്ങളും ,എൽ.ഡി എഫിന് അഞ്ച് അംഗങ്ങളുമാണ് നിലവിലുള്ളത്. ഇതിൽ ജോസഫ് ഗ്രൂപ്പംഗമായി തെരെഞ്ഞെടുക്കപ്പെട്ട ചാർലി ഐസക്ക് ഇടയ്ക്ക് മാണീ ഗ്രൂപ്പിലേക്ക് മാറിയിരുന്നു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായി.പക്ഷെ
നിലവിൽ അദ്ദേഹം ജോസഫ് ഗ്രൂപ്പിൻ്റെ വിപ്പ് അംഗീകരിച്ചില്ലെങ്കിൽ അംഗത്വം നഷ്ട്ടപ്പെടും. അതു കൊണ്ട് തന്നെ അദ്ദേഹം ഇന്നലെ പാർട്ടി സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജിന് രാജിക്കത്ത് കൊടുത്തിട്ടുണ്ട് .രാജി വച്ച് വന്നാലെ യു.ഡി.എഫിൽ സ്ഥാനമുള്ളൂ എന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളും അറിയിച്ചിട്ടുണ്ട് .അതുകൊണ്ട് ആരാകും മുന്നിലവിലെ മുമ്പൻ എന്നറിയുവാൻ കുറെ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വരും എന്ന് മാത്രം.
എൽ.ഡി.എഫിൻ്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി ജയിംസ് മാമൻ(സി.പി.ഐ (എം) ആയിരിക്കുമെന്നാണ് സൂചന.