കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നാടകീയ മുഹൂർത്തങ്ങൾ.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച ചാർളി ഐസക്ക് മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട് കുറച്ചു കാലങ്ങൾക്ക് ശേഷം മാണി ഗ്രൂപ്പുമായി ബന്ധത്തിൽ ഏർപ്പെട്ട ചാർലി ഐസക്ക്, പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ തുടർന്ന് മാനസാന്തരപ്പെട്ട്, ജോസ് ഗ്രൂപ്പിൽ നിന്നും രാജി വെച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫിൽ അണിനിരക്കുകയാണ് ഉണ്ടായത്.
സംസ്ഥാന യുഡിഎഫ് അച്ചടക്ക കമ്മിറ്റി ചെയർമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് എതിരെ, കോട്ടയത്ത് സമഗ്ര വികസനത്തിനായി അദ്ദേഹത്തിന്റെ ഫണ്ട് വഴി സ്ഥാപിച്ച പൂർത്തിയാക്കാത്ത ആകാശപാതയുടെ നിർമ്മാണത്തിനെതിരെ പടവലം നട്ട് സമരം ചെയ്ത കൂട്ടത്തിൽ പ്രധാനിയായിരുന്നു ചാർളി.
ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് പക്ഷക്കാരായ അഞ്ചു കോൺഗ്രസ് മെമ്പർമാരുടെ പിന്തുണയോടെ കൂടിയാണ് ചാർലി പഞ്ചായത്ത് പ്രസിഡണ്ട് ആയത്…. കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം രൂക്ഷമായിരുന്നു.. ഇതിന്റെ ഭാഗമായി അടുത്ത കാലത്ത് നടന്ന സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കാലാകാലങ്ങളായി യുഡിഎഫ് ഭരിച്ചു വന്നിരുന്ന സർവീസ് സഹകരണ ബാങ്ക് യുഡിഎഫിന് നഷ്ടമായിരുന്നു… യുഡിഎഫിന്റെ
പഞ്ചായത്തിലെ മുൻധാരണ പ്രകാരം മൂന്നു വർഷം കോൺഗ്രസിനും രണ്ടു വർഷം ജോസഫ് ഗ്രൂപ്പിനുമായിരുന്നു പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം.
കാലാവധി പൂർത്തിയാക്കി കോൺഗ്രസിന്റെ പി.എൽ. ജോസഫ് രാജിവച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഉണ്ടായത്..ചാർലിയെ യുഡിഎഫ് ഐകകണ്ഠ്യേന പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കി നോമിനേറ്റ് ചെയ്തു എൽഡിഎഫ് എതിർത്തില്ല. തുടർന്ന് കൂടു വിട്ട് കൂടു മാറി, പിന്നെ തിരിച്ചു കൂട്ടിൽ കയറിയ ചാർളി പ്രസിഡന്റ് ആവുകയായിരുന്നു…
നിലവിലത്തെ കക്ഷിനില – കോൺഗ്രസ് 5, കേരള കോൺഗ്രസ് 3, എൽഡിഎഫ് 3, സ്വാതന്ത്ര്യർ 2.