Kerala

മോൻസണിന്റെ വ്യാജ പുരാവസ്തുക്കൾ യഥാർത്ഥ ഉടമയ്ക്ക് തിരിച്ചു കിട്ടി

Posted on

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ കൈവശം വച്ചിരുന്ന സാധനങ്ങൾ യാതാർത്ഥ ഉടമയ്ക്ക് കൈമാറി. കലൂർ ആസാദ് റോഡിലെ മോൻസണിന്റെ വാടക വീട്ടിൽ സൂക്ഷിച്ച സാധങ്ങളാണ് പൊലീസ് സാനിധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തി ഉടമ എസ് സന്തോഷിന് കൈമാറിയത്.

മേശയുടെ അംശവടി, കൃഷ്ണന്റെ വെണ്ണക്കുടം, ടിപ്പുവിന്റെ സിംഹാസനം എന്നിങ്ങനെ മോൻസൺ വിശ്വസിപ്പിച്ച സാധങ്ങളാണ് കൈമാറിയത്. ഈ വസ്തുക്കൾ കൊച്ചിയിലെ ഒരു കേന്ദ്രത്തിലേക്കു മാറ്റുമെന്ന് സന്തോഷ് പറഞ്ഞു.

മോൻസണിന്റെ പുരാവസ്തുക്കൾ വ്യാജമാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയിരുന്നു. പലതിനും പത്തു വർഷത്തെ പഴക്കം പോലും ഉണ്ടായിരുന്നില്ല. 2016 മുതൽ 2019 വരെയുള്ള കാലയളവിലാണ് ഈ വസ്തുക്കൾ മോൻസൺ വാങ്ങിയത്. വിദേശത്തു നിന്ന് ഫണ്ട് കിട്ടാനുണ്ട് അപ്പോൾ തരാം എന്ന് പറഞ്ഞു 30 ലക്ഷവും സന്തോഷിന്റെ പക്കൽ നിന്ന് ഇയാൾ വാങ്ങിയിരുന്നു. ആ പണം ഇതുവരെയും തിരിച്ചു നൽകിയിട്ടില്ല.

900 സാധനങ്ങളാണ് സന്തോഷ് മോൻസണിന് നൽകിയിരുന്നത്. സിനിമ ഷൂട്ടിംഗ് വേണ്ടി വാടകയ്ക്ക് നൽകുന്ന സാധനങ്ങളാണ് ഇവയെല്ലാം. ഇനിയും ഇവ ഇത്തരത്തിലുള്ള ആവശ്യങ്ങൾക്കായി നൽകുമെന്ന് സന്തോഷ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version