കണ്ണൂരില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള രോഗിക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.
അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയാണ് ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ രോഗലക്ഷണങ്ങളോടെ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്. ഈ രോഗിയുടെ രക്തം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിനായി കാക്കുകയാണ്.