Kerala
750 കോടി രൂപ കോണ്ടുപോകുന്നതിനിടെ സുരക്ഷാ വീഴ്ച; കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്ക് സസ്പെൻഷൻ
കോഴിക്കോട്: കോഴിക്കോട് സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർക്ക് സസ്പെൻഷൻ. യൂണിയൻ ബാങ്കിന്റെ കോഴിക്കോട് മാങ്കാവ് കറൻസി ചെസ്റ്റിൽ നിന്ന് ഹൈദരാബാദിലെ നരായൺഗുഡ കറൻസി ചെസ്റ്റിലേക്ക് 750 കോടി രൂപ കൊണ്ടുപോകുന്നതിനിടെ സുരക്ഷാ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് അസിസ്റ്റൻറ് കമ്മീഷണർ ടിപി ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെതാണ് ഉത്തരവ്.
പണവുമായി പോയ ട്രക്കുകൾക്ക് യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എസിപി അകമ്പടി പോയത്. ഔദ്യോഗിക പിസ്റ്റൾ കൈവശമുണ്ടായിരുന്നില്ലെന്നും ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 16നാണ് കറൻസി ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. പൊലീസ് ബന്തവസ്സ് പാർട്ടിയുടെ കമാൻഡറായിരുന്നു ശ്രീജിത്ത്.