മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ താരമായ പെണ്‍കുട്ടിയാണ് ‘മാല വില്‍പ്പനക്കാരിയായ ‘മൊണാലിസ’ എന്ന മോണി ബോസ്ലെയെ’. ആരാധകരുടെ ശല്യം കാരണം മൊണാലിസ ഓടിരക്ഷപ്പെട്ട് കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭയംപ്രാപിക്കുന്നതിന്റെയും കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയുടെ മുഖവും തലയും ഷാള്കൊണ്ട് മറയ്ക്കുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നു.
ഇപ്പോളിതാ തങ്ങള്‍ താമസിക്കുന്ന കൂടാരത്തിലേക്ക് ഒരുസംഘം പുരുഷന്മാര് അതിക്രമിച്ചുകയറിയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മൊണാലിസ.
തന്റെ സഹോദരനെ ഇവര്‍ ആക്രമിച്ചെന്നും പെണ്‍കുട്ടി ആരോപിച്ചു