Entertainment

ഹിറ്റുകളുടെ ജോഡി വീണ്ടും ഒന്നിക്കുന്നു; മോഹൻലാൽ- ബ്ലെസി ചിത്രം ഉടൻ

Posted on

തന്മാത്ര’, ‘ഭ്രമരം’, ‘പ്രണയം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി പുതിയ സിനിമയൊരുക്കാൻ ബ്ലെസ്സി. നിർമ്മാതാവ് പി കെ സജീവ് ആണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. മലയാളി സിനിമാ പ്രേക്ഷകർക്ക് തീവ്രാനുഭവങ്ങൾ സമ്മാനിച്ച സിനിമകളുടെ സംവിധായകനും നായകനും വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകരും.

ബ്ലെസ്സി-മോഹൻലാൽ ചിത്രം ‘പ്രണയം’ നിർമ്മിച്ചത് സജീവ് ആയിരുന്നു. സംവിധായകന്റെ സ്വപ്ന ചിത്രം ‘ആടുജീവിതം’ തിയേറ്ററുകളിൽ എത്തിയതിന് ശേഷം പുതിയ സിനിമയുമായി മുന്നോട്ട് പോകുമെന്നാണ് പി കെ സജീവ് പറഞ്ഞത്. ഇരുവരും ഒന്നിക്കുന്ന സിനിമ ഏറെ നാളായി പദ്ധതിയിലുള്ളതാണ്. കൊവിഡ് മഹാമാരിയും ‘ആടുജീവിതം’ ചിത്രീകരണം നീണ്ടുപോയതുമാണ് പ്രൊജക്റ്റ് വൈകാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version