Kerala

മോഹൻലാലിനോട് ശത്രുതയില്ലെന്ന് ‘ചെകുത്താൻ്റെ’ പ്രതികരണം; കേസ് ഭയമില്ലെന്നും യൂട്യൂബർ

Posted on

വയനാട്ടിലെ ദുരന്തഭൂമിയിൽ സന്ദർശനം നടത്തിയ മോഹൻലാലിനെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായ യൂട്യൂർ അജു അലക്സിൻ്റെ ന്യായീകരണം. മോഹൻലാലിനോട് ശത്രുത ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. ഓരോ സംഭവങ്ങൾ നടക്കുമ്പോൾ അതിനെക്കുറിച്ച് വീഡിയോ ചെയ്യുന്നതാണ്. അദ്ദേഹത്തിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല. അതിനാൽ തന്നെ കേസിനെ ഭയക്കുന്നില്ലെന്ന് അജു അലക്സ് പറഞ്ഞു.

താൻ ഒളിവിൽ പോയിട്ടില്ല. രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എറണാകുളത്തെ റൂമിൽ ചെന്ന് തെളിവെടുപ്പ് നടത്തി. അതിനുശേഷം ജാമ്യത്തിൽ വിടുകയായിരുന്നുവെന്നും അജു അലക്സ് പറഞ്ഞു. കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അജു അലക്സ്.

മോഹൻലാലിനെ അധിക്ഷേപിച്ചുവെന്നു കാണിച്ച് അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ് നൽകിയ പരാതിയിലാണ് തിരുവല്ല പോലീസ് അജു അലക്സിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലായ മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിനെതിരെയാണ് അജു അലക്സ് വൃത്തികെട്ട പരാമർശങ്ങൾ നടത്തിയത്.

ചെകുത്താന്‍ എന്ന പേരില്‍ യുട്യൂബിലും ഫെയ്സ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശിയാണ് അജു അലക്സ്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ തിരുവല്ല പോലീസ് കേസെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version