Kerala
മീറ്ററിൽ കൂടുതൽ കാശ് വാങ്ങുന്നത് ദ്രോഹം,അന്യായമായി പിടിച്ച് വാങ്ങുമ്പോൾ സൂക്ഷിക്കുക; ഗണേഷ് കുമാർ
തിരുവനന്തപുരം: ഓട്ടോ ഡ്രൈവർമാർ മീറ്ററിൽ കൂടുതൽ കാശ് വാങ്ങുന്നതിനെതിരെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ.
സാധാരണ ജനങ്ങളിൽ നിന്ന് കാശ് പിടിച്ചുവാങ്ങരുതെന്നും അത് ദ്രോഹമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ഓട്ടോ തൊഴിലാളികളുടെ സേവനം വിലമതിക്കാനാവാത്തതാണ്. പക്ഷേ മീറ്ററിൽ കൂടുതൽ കാശ് വാങ്ങുന്നത് ശരിയല്ല.
മറ്റു സംസ്ഥാനങ്ങളിലെല്ലാം ഓട്ടോയിൽ കയറുമ്പോഴേ മീറ്ററിന് കൂടുതൽ കാശ് വേണ്ടി വരും എന്ന് പറഞ്ഞിട്ടാണ് വാങ്ങുന്നത്. അതുപോലെ പറഞ്ഞിട്ട് വാങ്ങുന്നതിൽ പ്രശ്നമില്ല. പറഞ്ഞ സ്ഥലത്ത് കൊണ്ട് പോയി ആക്കിയിട്ട് അമിതമായി കാശ് ചോദിക്കുന്നത് ശരിയല്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.കൺസ്യൂമർ പ്രൊട്ടക്ഷൻ ഉള്ള കാലമാണ്. അന്യായമായി പിടിച്ച് വാങ്ങുമ്പോൾ സൂക്ഷിക്കുന്നത് നല്ലതാണെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.