India

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

Posted on

ന്യൂഡല്‍ഹി : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ് അദ്ദേഹം തൃശ്ശൂരിലെ വിജയത്തെക്കുറിച്ച് പറഞ്ഞത്.

കൂടുതല്‍ പ്രദേശത്തുനിന്നും പുതിയ സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ തങ്ങളെ സേവിക്കാന്‍ എന്‍.ഡി.എയ്ക്ക് അവസരവും സ്‌നേഹവും തരുകയാണെന്ന് മോദി പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തിലെ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ആദ്യമായി ബി.ജെ.പി. ഒരു സീറ്റില്‍ ജയിച്ചുവെന്ന് മോദി പറഞ്ഞു. ‘കേരളത്തില്‍ ഇത്തവണ ബി.ജെ.പി. അക്കൗണ്ട് തുറന്നു. ഞങ്ങളുടെ എം.പി. അഭിമാനപൂര്‍വം ഇവിടെ ഇരിക്കുകയാണ്. തമിഴ്‌നാട്ടിലെ നിരവധി സീറ്റുകളിലും ബി.ജെ.പി. ശക്തമായ സ്വാധീനം ഉറപ്പിച്ചു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി. വോട്ടുശതമാനം ഉയര്‍ത്തി’, അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ, നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ബഹളം തുടര്‍ന്നു. മണിപ്പുര്‍, മണിപ്പുര്‍ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മണിപ്പുരിന് നീതിവേണം, ഏകാധിപത്യം അനുവദിക്കില്ല തുടങ്ങീ മുദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version