അഹമ്മദാബാദ്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംഭരഭത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളൊന്നുമില്ലെന്നും നിലവിലുള്ളവ വിദേശ കമ്പനികളുടെ നിയന്ത്രണത്തിലാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഗോധ്ര റെയില്‍വേ സ്റ്റേഷന് സമീപത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കോണ്‍ഗ്രസ് അധികാരത്തിൽ വന്നാല്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കായി 5,000 കോടി രൂപ വകയിരുത്തുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.
മോദി സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംഭരഭത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
By
Posted on