ന്യൂഡൽഹി: സംവരണത്തിൻ്റെ ആനുകൂല്യം മുസ്ലീം സമുദായത്തിന് ലഭ്യമാക്കാൻ വയനാട്ടിൽ ഇടപാട് നടന്നിട്ടുണ്ടോയെന്ന് കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച അദ്ദേഹം എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള സംവരണം കോൺഗ്രസ് തട്ടിയെടുക്കുകയാണെന്നും ആരോപിച്ചു.


