India
‘ഹിന്ദു അല്ലെങ്കിൽ മുസ്ലീം’ മോദി പത്ത് വർഷമായിട്ട് ചെയ്യുന്നത് ഇത് തന്നെയാണ്; പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചത് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘ഹിന്ദു അല്ലെങ്കിൽ മുസ്ലീം’ എന്ന് പറഞ്ഞിട്ടില്ലെന്നുള്ള മോദിയുടെ വാദത്തെ വിമർശിച്ചു കൊണ്ടാണ് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയത്. മോദി പത്ത് വർഷമായിട്ട് ചെയ്യുന്നത് ഇതാണെന്നും ലോകത്തിന് മുൻപിൽ പറഞ്ഞിട്ടുള്ളതൊന്നും അദ്ദേഹത്തിന് തിരിച്ചെടുക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ലോകത്തിന് മുൻപിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും താൻ പറഞ്ഞിട്ടില്ലെന്ന് പറയാൻ പ്രധാനമന്ത്രിക്ക് എങ്ങനെ സാധിക്കുന്നു എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. മതപരമായ വിഷയങ്ങൾ തിരഞ്ഞെടുപ്പ് വേദിയാക്കി കാണുന്ന ബിജെപി “മത രാഷ്ട്രീയം” പ്രയോഗിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.