ന്യൂഡൽഹി: വിദ്വേഷ പ്രസംഗ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി എടുക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക തീരുമാനം. തിരക്കു പിടിച്ച് നടപടി എടുക്കേണ്ടെന്നാണ് കമ്മീഷന്റെ തീരുമാനം. രാമ ക്ഷേത്രത്തെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശത്തിലാണ് ചട്ട ലംഘനമില്ലാത്തത്. മുസ്ലിം വിഭാഗങ്ങളെ സംബന്ധിച്ച വിവാദ പരാമർശം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല.
അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും ചട്ട ലംഘനം അല്ലെന്ന് കമ്മീഷന് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗം മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ വളർത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ നിരീക്ഷണം.