India

താഴ്ന്ന വരുമാനക്കാർക്കായി കൂടുതൽ കോച്ചുകൾ; കൂട്ടിയിടികൾ ഇനിയുണ്ടാകില്ല; ‘റെയിൽവേക്ക് മോദി സർക്കാരിൻ്റെ പരിഗണനകൾ’

റെയിൽവേക്കുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ സംഭാവനകൾ എണ്ണിപ്പറഞ്ഞും, സുരക്ഷയ്ക്കുള്ള പദ്ധതികൾ വിശദീകരിച്ചും മന്ത്രി അശ്വിനി വൈഷ്ണവ്. മൂന്നാം മോദി സർക്കാർ 100 ദിവസം പൂർത്തിയായ ദിവസത്തിൽ എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റെയിൽവേ മന്ത്രിയുടെ വെളിപ്പെടുത്തൽ. കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംരക്ഷണ സംവിധാനം അടുത്ത അഞ്ചോ ആറോ വർഷത്തിനുള്ളിൽ രാജ്യത്തെ റെയിൽ ശൃംഖലയിലുടനീളം നടപ്പിലാക്കാൻ നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും റെയിൽവേ മന്ത്രി വിശദീകരിച്ചു.

”റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. 58 വർഷം കൊണ്ട് കോൺഗ്രസ് സർക്കാരിന് കഴിയാത്ത കവച് സംവിധാനം മോദി സർക്കാർ വികസിപ്പിച്ചെടുത്തു. ആദ്യ ടെൻഡർ 2022 ൽ നടത്തി, അതിൽ 632 കിലോമീറ്റർ ഇതിനകം കമ്മീഷൻ ചെയ്തു. കവച് 4.0 യുടെ ആദ്യ ഭാഗം ചൊവ്വാഴ്ച കോട്ടയ്ക്കും സവായ് മധോപൂരിനും ഇടയിൽ കമ്മീഷൻ ചെയ്തുവെന്ന കാര്യം അറിയിക്കുന്നതിൽ പങ്കിടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ലോക്കോ പൈലറ്റിന് കിലോമീറ്ററുകൾക്ക് അകലെയുള്ള സിഗ്നൽ കാണാൻ കഴിയും,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മോദി സർക്കാർ ചരിത്രപരമായ പല മുൻകൈകൾ എടുത്തതായും 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാകുന്നതിന് വേണ്ട അടിത്തറ ഇട്ടതായും വൈഷ്ണവ് പറഞ്ഞു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിവസങ്ങളിൽ 50,000 കോടി രൂപ മുതൽമുടക്കിൽ 12 പുതിയ പദ്ധതികൾ റെയിൽവേ ആരംഭിച്ചു. താഴ്ന്ന വരുമാനക്കാരുടെയും ഇടത്തരം വരുമാനക്കാരുടെയും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. താഴ്ന്ന വരുമാനക്കാർക്കായി ജനറൽ കോച്ചുകൾ കൂടുതൽ കൊണ്ടുവരും. 108 ട്രെയിനുകളിൽ പുതിയ ജനറൽ കോച്ചുകൾ വർധിപ്പിച്ചിട്ടുണ്ടെന്നും 12,500 പുതിയ ജനറൽ കോച്ചുകൾ നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ 2012 മുതല്‍ ഇന്ത്യന്‍ റെയില്‍വേ വികസിപ്പിച്ച സ്വതന്ത്ര സംവിധാനമാണ് കവച്. ഒരേ പാതയില്‍ രണ്ടു തീവണ്ടികള്‍ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്‌നല്‍ സംവിധാനമാണിത്. നിശ്ചിത ദൂരപരിധിയില്‍ ഒരേ പാതയില്‍ രണ്ടു ട്രയിനുകള്‍ വന്നാല്‍ തീവണ്ടികള്‍ താനെ നിന്നുപോകും. അപകടകരമായ സിഗ്നലുകള്‍ തിരിച്ചറിയാനും ട്രെയിനിന്റെ സ്പീഡ് നിയന്ത്രിക്കാനും ലോക്കോ പൈലറ്റുമാരെ ഈ സംവിധാനം സഹായിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top