India

ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി

Posted on

ഭോപ്പാല്‍: രാജ്യത്ത് കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ കായിക മേഖലയിലും ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതമാണ് കായികതാരങ്ങളുടെ സ്ഥാനം നിശ്ചയിക്കുകയെന്നും മോദി ആരോപിച്ചു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ ആരോപണം.

‘ക്രിക്കറ്റ് ടീമില്‍ ആരുവേണമെന്നും വേണ്ടെന്നും കോൺ​ഗ്രസ് തീരുമാനിക്കും. ഞാന്‍ കോണ്‍ഗ്രസിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 1947ല്‍ രാജ്യത്തെ എന്തുകൊണ്ട് മൂന്നായി വിഭജിച്ചു? ഈ രാജ്യം മുഴുവന്‍ പാകിസ്താന്‍ ആക്കാനും ഇന്ത്യയെ ഇല്ലാതാക്കാനും കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നു’- മോദി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version