മുംബൈ: ‘ഇന്‍ഡ്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങൾക്കും വ്യത്യസ്ത ബജറ്റായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുബൈയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ‘ഇന്‍ഡ്യ’ സഖ്യത്തിനെതിരെ വിവാദ പരാമര്‍ശവുമായി മോദി രംഗത്തെത്തിയത്. ബജറ്റിന്റെ 15 ശതമാനം മുസ്ലിങ്ങൾക്ക് നല്‍കാനാണ് കോണ്‍ഗ്രസിനും താല്‍പര്യമെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ വിഭവങ്ങളില്‍ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുറന്നു പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇക്കാര്യം അവതരിപ്പിച്ച യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അന്നുതന്നെ എന്റെ എതിര്‍പ്പും അറിയിച്ചു.
എന്നാല്‍, കോണ്‍ഗ്രസിനും അവരുടെ കൂട്ടാളികള്‍ക്കും മുസ്ലിങ്ങൾക്കും ഹിന്ദുക്കള്‍ക്കും പ്രത്യേകം ബജറ്റ് തയാറാക്കാനാണ് താല്‍പര്യം. ബജറ്റിന്റെ 15 ശതമാനം മുസ്ലിങ്ങൾക്കായി നീക്കിവെയ്ക്കാനും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.