India
സമൃദ്ധമായ ഇന്ത്യക്കായി പ്രവർത്തിക്കാം- റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാന മന്ത്രി
റിപ്പബ്ലിക്ക് ദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ ആദർശങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും സമൃദ്ധമായ ഇന്ത്യയ്‌ക്കായി പ്രവർത്തിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ശക്തിപ്പെടട്ടെയെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ കുറിച്ചു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി റിപ്പബ്ലിക് ദിനാശംസകൾ നേർന്നത്.
“റിപ്പബ്ലിക് ദിനാശംസകൾ. ഇന്ന്, ഇന്ത്യ ഒരു റിപ്പബ്ലിക്കയത്തിന്റെ 75 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്നു. ഭരണഘടനാ നിർമ്മിച്ച എല്ലാ മഹത്തയ സ്ത്രീ-പുരുഷ വ്യക്തിത്വങ്ങളെയും ഞാൻ നമിക്കുന്നു. അവരാണ് നമ്മുടെ യാത്ര ജനാധിപത്യത്തിലും അന്തസിലും ഐക്യത്തിലും വേരൂന്നിയതാണെന്ന് ഉറപ്പാക്കിയത്.
ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഇന്ത്യയ്‌ക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ സുദിനം ശക്തിപ്പെടുത്തട്ടെ,” മോദി കുറിച്ചു.