India
അധികാര മോഹികൾക്ക് ജനം തിരിച്ചടി നൽകി, പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
പാർലമെന്റ് ശീതകാല സമ്മേളനത്തിനിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ ആവർത്തിച്ച് തള്ളിയവർ പാർലമെൻ്റിനെയും ജനാധിപത്യത്തെയും അനാദരിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിനെതിരായ മോദിയുടെ പരാമർശം. പാർലമെന്റ് സമ്മേളനത്തില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ നടക്കുമെന്നാണ് ആഗ്രഹിക്കുന്നതെന്നും നരേന്ദ്ര മോദി അറിയിച്ചു.
“പാർലമെൻ്റും എംപിമാരുമാണ് നമ്മുടെ ഭരണഘടനയുടെ പ്രധാന ഭാഗങ്ങൾ. പാർലമെൻ്റിൽ ആരോഗ്യകരമായ ചർച്ചകൾ നടക്കണം, കൂടുതൽ കൂടുതൽ ആളുകൾ ചർച്ചകൾക്ക് സംഭാവന നൽകണം. നിർഭാഗ്യവശാൽ, ചിലർ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി, വിരലിലെണ്ണാവുന്ന ആളുകൾക്കിടയിൽ ഗുണ്ടായിസം സൃഷ്ടിച്ച് പാർലമെൻ്റിനെ നിയന്ത്രിക്കാൻ നിരന്തരം ശ്രമിക്കുന്നു,” മോദി പറഞ്ഞു. ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികമുള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാൽ ഇത്തവണത്തെ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ‘പ്രത്യേകതകള്‍’ നിറഞ്ഞതാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു