India
45 വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി; നരേന്ദ്ര മോദി പോളണ്ടില്‍
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെത്തി. 45 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. 1979ല്‍ മൊറാര്‍ജി ദേശായിയാണ് ഒടുവില്‍ പോളണ്ട് സന്ദര്‍ശിച്ചത്.
പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിലെ സൈനിക വിമാനത്താവളത്തില്‍ നരേന്ദ്ര മോദിക്ക് പോളിഷ് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. പോളണ്ടിലെ മലയാളിയായ ഇന്ത്യന്‍ അംബാസഡര്‍ നഗ്മ മല്ലിക്കടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക നയതന്ത്ര സഹകരണം ശക്തമാക്കുകയാണ് മോദിയുടെ സന്ദര്‍ശന ലക്ഷ്യം.
രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാര്‍ത്ഥികളെ സ്വീകരിച്ച ഇന്ത്യന്‍ രാജാക്കന്മാരുടെ സ്മാരകങ്ങളില്‍ നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തി. പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്കുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും.