കുവൈത്തിലെ ആരോഗ്യമേഖലയില്‍ ഇന്ത്യക്കാരുടെ സംഭാവന വലുതാണെന്നും ഇന്ത്യയില്‍ നിന്നുള്ള അധ്യാപകരാണ് കുവൈത്തിന്റെ ഭാവിയെ വാര്‍ത്തെടുക്കുന്നതെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി.
ദ്വിദിന സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയതായിരുന്നു മോദി. മിന അബ്ദുള്ള പ്രദേശത്തെ ലേബര്‍ ക്യാമ്പും മോദി സന്ദര്‍ശിച്ചു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ നരേന്ദ്രമോദിക്ക് ഇന്ത്യന്‍ സമൂഹം നല്‍കിയത് ഉജ്ജ്വല സ്വീകരണമാണ്. കുവൈറ്റുമായുള്ള ചരിത്രപരമായ ബന്ധത്തെ ഇന്ത്യ ആഴത്തില്‍ വിലമതിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുവൈറ്റില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ഹലാ മോദി എന്ന പരിപാടിയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.