India
‘കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു’; നരേന്ദ്ര മോദി
ഗിരിധി: അഴിമതിയുടെയും പ്രീണനത്തിന്റെയും വംശീയ രാഷ്ട്രീയത്തിന്റെയും ഏറ്റവും വലിയ മാതൃകയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ‘ഇന്‍ഡ്യ’ മുന്നണിയും മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഈ ദുശ്ശീലങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജാകരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ ഒരിക്കല്‍ കൂടി പഴയ കൂടാരത്തിലേക്ക് അയച്ച് സുപ്രീം കോടതി വിധിക്കെതിരെ സംസാരിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.