രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ നയിക്കുന്നത് രാജ്യത്തെ ഏറ്റവും അഴിമതിക്കാരായ കുടുംബമാണ് അവരിൽ ജാഗ്രത പുലർത്തണം, ഭരണഘടന സംരക്ഷിക്കാൻ നടക്കുന്ന ചിലർ, വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്നവർ അമേരിക്കയിൽ പോയി എന്താണ് ചെയ്തതതെന്നും മോദി കുറ്റപ്പെടുത്തി. ജമ്മു കാശ്മീർ ദോഡയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.
കുടുംബ രാഷ്ട്രീയം കാരണം യുവാക്കൾ കഷ്ടപ്പെടുകയാണ് നാഷണൽ കോൺഗ്രസും പിഡിപിയും കോൺഗ്രസും ജമ്മു കാശ്മീരിനെ ശ്രദ്ധിക്കുന്നില്ല, ഇവർ യുവാക്കളെ പരിഗണിച്ചിട്ടില്ല ജമ്മു കാശ്മീരിനെ ഈ മൂന്ന് കുടുംബങ്ങളും ചേർന്ന് തകർക്കുകയാണ്. ഇവിടം സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾ ഭയക്കുന്നുണ്ടെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ജമ്മു കശ്മീരിന്റെ വിധി നിർണയിക്കുന്നതാണെന്നും മോദി പറഞ്ഞു.