India
മൂന്നാമൂഴത്തില്‍ മോദി ആദ്യം ഒപ്പിട്ടത് ‘കിസാൻ സമ്മാൻ നിധി ഫണ്ട്’; ആദ്യ മന്ത്രിസഭാ യോഗം ഇന്ന്
ന്യൂഡല്‍ഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്തു. കർഷകർക്ക് കിസാൻ സമ്മാൻ നിധിയുടെ തുക അനുവദിച്ചാണ് പുതിയ ഭരണത്തിന് മോദി തുടക്കമിട്ടത്. ഈ പദ്ധതിയിലൂടെ ഒൻപത് കോടിയിലേറെ കർഷകർക്ക് 20,000 കോടി രൂപ അനുവദിച്ചുള്ള ഫയലാണ് മോദി ഒപ്പ് വെച്ചത്. കർഷകരുടെ ഉന്നമനത്തിന് സമർപ്പിതമായ സർക്കാരാണിത്.അതുകൊണ്ടാണ് കർഷക ക്ഷേമത്തിനുള്ള ഫയൽ ആദ്യം ഒപ്പിട്ടതെന്ന് മോദി വ്യക്തമാക്കി.