കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനെ ചൊല്ലി തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എൻ കെ പ്രേമചന്ദ്രൻ എംപി. പ്രധാനമന്ത്രി ക്ഷണിച്ചത് ഉച്ചഭക്ഷണത്തിനാണെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. വിരുന്നിനിടെ പരോക്ഷമായി പോലും രാഷ്ട്രീയം സംസാരിച്ചില്ലെന്നും പ്രേമചന്ദ്രൻ വിശദീകരിച്ചു.