India
നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി ഇന്ന് മറുപടി പറയും
ഡൽഹി: പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗമാകും ലോക്സഭയിൽ പ്രധാനമന്ത്രി നടത്തുക. രാമക്ഷേത്രം പ്രത്യേകം പരാമർശിച്ചേക്കും. പ്രതിപക്ഷത്തിനെതിരായ വിമർശനവും പ്രസംഗത്തിൽ ഉണ്ടാകും. സഭയിൽ ഹാജരാകാൻ എംപിമാർക്ക് ബിജെപി വിപ്പ് നൽകി.
അതേസമയം, വിവിധ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം സഭയിൽ പ്രതിഷേധം സംഘടിപ്പിച്ചേകും. പ്രതിപക്ഷ എംപിമാർ വിവിധ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്ലും ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.