India
മോദിയുടെ വിവാദ പ്രസംഗം; സിപിഐഎമ്മിന്റെ പരാതി സ്വീകരിക്കാതെ ഡൽഹി പൊലീസ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസംഗത്തിനെതിരെ സിപിഐഎം നൽകിയ പരാതി സ്വീകരിച്ചില്ല. ഡൽഹി മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകാൻ ശ്രമിച്ചത്. ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലാണ് പരാതി നൽകാൻ നീക്കം നടത്തിയത്. ഡൽഹി പൊലീസ് കമ്മീഷണർക്ക് ഇമെയിലിൽ പരാതി നൽകി. സംഭവം നടന്നത് രാജസ്ഥാനിലാണ് എന്ന് കാട്ടിയാണ് പരാതി സ്വീകരിക്കാതിരുന്നത്.