ഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിൽ എത്തും. ദുബായിലും അബുദബിയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും . യു എ ഇ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരുമായി നിർണായക ചർച്ചകൾ നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ചർച്ച ചെയ്യുന്നതിനൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകും. വൈകിട്ട് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന അഹ്‌ലന്‍ മോദി സമ്മേളനം അബുദബി സായിദ് സ്‌റ്റേഡിയത്തിൽ നടക്കും. നാളെ അബുദബിയില്‍ ഒരുങ്ങിയിരിക്കുന്ന ബാപ്സ് ഹിന്ദു മന്ദിര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.